ആലപ്പുഴ ജില്ലയിലെ മാന്നാർ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം ജനങ്ങളിൽ കനത്ത ആശങ്ക പരത്തുന്നു. പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിലുൾപ്പെടുന്ന വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര എന്നീ പ്രദേശങ്ങളിലാണ് പാമ്പുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
പ്രദേശത്ത് ജലനിരപ്പിൽ നേരിയ കുറവുണ്ടായതിനെ തുടർന്ന്, വെള്ളമൊഴിഞ്ഞ വീടുകൾ വൃത്തിയാക്കാൻ ജനങ്ങൾ തിരിച്ചെത്തിയപ്പോഴാണ് വീടുകൾക്കുള്ളിൽ മൂർഖൻ ഉൾപ്പെടെയുള്ള അപകടകാരികളായ പാമ്പുകളെ കണ്ടെത്തിയത്. വെള്ളം ഉയരുന്ന സാഹചര്യത്തിൽ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന പാമ്പുകൾ, സുരക്ഷിതമായ വരണ്ട
ഇടങ്ങൾ തേടിയാണ് ജനവാസ മേഖലകളിലെ കെട്ടിടങ്ങളിലേക്ക് കയറിക്കൂടുന്നത്. പ്രളയബാധിതമായ സമയത്ത് വീടൊഴിഞ്ഞുപോകുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പാത്രങ്ങൾക്കും കിടക്കകൾക്കും ഇടയിലാണ് ഇവ ഒളിഞ്ഞിരിക്കുന്നതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
വെള്ളം പൂർണ്ണമായും വറ്റി സാധാരണ നിലയിലേക്ക് മടങ്ങിയാലും, ഇഴജന്തുക്കളുടെ ഭീഷണിയിൽ നിന്നും ഈ മേഖലയ്ക്ക് പൂർണ്ണമായി മോചനം ലഭിക്കാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

