പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിൻ്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. ധ്യാൻ മോഹനൻ (38) ആണ് പാലക്കാട്ടെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരണപ്പെട്ടത്.
വിദേശത്ത് ഐടി മേഖലയിൽ എഞ്ചിനീയറായിരുന്നു ധ്യാൻ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ടൗൺ സൗത്ത് പോലീസ് തുടർനടടപടികൾ സ്വീകരിച്ചുവരികയാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

