വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ രംഗത്ത്. ഒഡിഷയിലെ ഭുവനേശ്വർ GM സർവകലാശാലയിലെ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ യുവതലമുറയെ ചില വ്യക്തികൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. ജെൻസി വിഭാഗത്തിൽപ്പെട്ടവർ തങ്ങളുടെ സ്വന്തം കുട്ടികളെപ്പോലെയാണെന്നും അവർക്ക് വലിയ അഭിലാഷങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ യുവജനങ്ങൾ ഇന്ത്യയെ ലോകത്തിന് മാതൃകയാകുന്ന ‘വിശ്വഗുരു’ പദവിയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനം തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്നും ഇതൊരു അഭിമാനപ്രശ്നമായി കണ്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയെ നേരിൽക്കണ്ട് താൻ രാജിസന്നദ്ധത സ്വയം അറിയിക്കുകയായിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

