സംസ്ഥാനത്ത് എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനിടയിൽ, ഗുരുതര രോഗാവസ്ഥയിൽ ചികിത്സ തേടുന്നവർക്ക് പോലും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി വ്യാപക പരാതി. പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കുന്നവർക്ക് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന വിചിത്ര കാരണം നിരത്തിയാണ് ഇൻഷുറൻസ് കമ്പനികൾ തുക നൽകാൻ തയ്യാറാകാത്തത്.
മെഡിക്കൽേഇതര ബില്ലുകൾ കൂട്ടിച്ചേർത്ത് ആശുപത്രികൾ അമിത തുക ഈടാക്കുന്നുണ്ടെന്നതാണ് ഇൻഷുറൻസ് കമ്പനികളുടെ പ്രധാന വാദം. കടുത്ത പനിയെ തുടർന്ന് ദിവസങ്ങളായി കഷ്ടപ്പെടുന്ന ബുഷ്റയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ ഇതിന് ഉദാഹരണമാണ്.
കഴിഞ്ഞ ആഴ്ചയാണ് രണ്ട് മക്കൾക്കൊപ്പം ബുഷ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൂവർക്കും എച്ച്1എൻ1 സ്ഥിരീകരിക്കുകയായിരുന്നു.
ബുഷ്റ എട്ട് ദിവസവും ഇളയ മകൾ ആറ് ദിവസവും ഇവരെ പരിചരിക്കാനായി ഒപ്പമുണ്ടായിരുന്ന മറ്റൊരു മകൾ രണ്ട് ദിവസവും ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. മൂന്ന് പേർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസിയുണ്ടായിരുന്നെങ്കിലും, ഡിസ്ചാർജ് സമയത്ത് മകളുടെ മുഴുവൻ ബില്ലും കമ്പനി തള്ളിക്കളയുകയായിരുന്നു.
മെഡിക്കൽേഇതര ചിലവുകൾ ചൂണ്ടിക്കാട്ടി ബുഷ്റയുടെയും ഇളയമകളുടെയും ബില്ലിലും വലിയ തുക വെട്ടിച്ചുരുക്കി. ആശുപത്രി ബിൽ അടയ്ക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വലയുകയാണ് ഈ കുടുംബം.
സമാനമായ ദുരിതത്തിലാണ് മീരയും കുടുംബവും. 65 വയസ്സുള്ള അമ്മയ്ക്കൊപ്പമാണ് മീരയ്ക്കും അഞ്ച് വയസ്സുള്ള മകൾക്കും എച്ച്1എൻ1 ബാധിച്ചത്.
ആശുപത്രിയിൽ രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ഇൻഷുറൻസ് തുക അനുവദിക്കാനാകില്ലെന്ന് നിവ ബൂപ കമ്പനി അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുമായി ആലോചിച്ച് ഉടൻ ഡിസ്ചാർജ് വാങ്ങി പുറത്തിറങ്ങിയ മീരയ്ക്ക് സ്വന്തം പേരിലുള്ള ബില്ല് മാത്രം 31,000 രൂപ വന്നു.
ആശുപത്രിയുടെ റിപ്പോർട്ട് പ്രകാരം കിടത്തിച്ചികിത്സ ആവശ്യമില്ലെന്ന കാരണം പറഞ്ഞാണ് മീരയ്ക്കും ഇൻഷുറൻസ് തുക നിഷേധിച്ചത്. രോഗികൾക്ക് നൽകിയ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ഇൻഷുറൻസ് കമ്പനികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ, കിടത്തിച്ചികിത്സയ്ക്ക് തുക അനുവദിക്കാൻ പര്യാപ്തമായ രേഖകൾ ആശുപത്രികളിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ പക്ഷം. ഈ തർക്കങ്ങൾക്കിടയിൽ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് സാധാരണക്കാരായ രോഗികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

