കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്തിൽ അടുത്തിടെയുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ കർഷകർക്ക് വൻ നഷ്ടം. ഒന്നു മുതൽ പത്തു വരെയുള്ള വാർഡുകളിലെ ജനജീവിതം സ്തംഭിച്ചതായും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.
ഇതിൽ 3, 8, 9, 10 വാർഡുകളിലാണ് ഏറ്റവും കൂടുതൽ ദുരന്തമുണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും 8, 9 വാർഡുകൾ പൂർണ്ണമായും തകർന്നു തരിപ്പണമായി.
ഈ മാസം ഒന്നിന് ഉച്ചയോടെയാണ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. ഈ ദുരന്തത്തിൽ പ്രദേശത്തെ കർഷകരുടെ ജീവനോപാധിയായ കൃഷിയിടങ്ങളെല്ലാം നശിച്ചു.
ചെറുപുഴ എട്ടാം വാർഡിലെ കർഷകനായ ഇല്ലിമൂട്ടിൽ അഗസ്റ്റിൻ തനിക്ക് നേരിടേണ്ടിവന്ന ദുരിതത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇനിയീ മണ്ണിൽ കൃഷി ചെയ്യാൻ കഴിയില്ല. എല്ലാം ഉരുളെടുത്തു.
മലയ്ക്കു മുകളിൽ നിന്ന് ഉരുൾ ഒലിച്ചെത്തി ഇങ്ങു താഴെയെത്തുമ്പോഴേക്കും 60 ഏക്കറിലെ കൃഷിയാണു ഒലിച്ചുപോയത്. തെങ്ങും കമുങ്ങും റബറുമെല്ലാം വേരുപോലും ബാക്കിയില്ലാതെ ഒലിച്ചുപോയി..
ജീവിക്കാൻ വേറെയെന്തെങ്കിലും വഴി കാണേണ്ടിവരും” ഇല്ലിമൂട്ടിൽ അഗസ്റ്റിന് മാത്രം ഈ പ്രകൃതിക്ഷോഭത്തിൽ അഞ്ച് ഏക്കറോളം വരുന്ന കൃഷിയിടമാണ് നഷ്ടപ്പെട്ടത്. തെങ്ങ്, കമുങ്ങ്, റബർ, ജാതി, കുരുമുളക് തുടങ്ങിയവ ഉൾപ്പെടുന്ന സമ്മിശ്ര കൃഷിയിടത്തിൽ നിന്നുള്ള വരുമാനമായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം.
എന്നാൽ ഈ ആദായ മാർഗ്ഗങ്ങളെല്ലാം ഒറ്റയടിക്ക് നിലച്ചുപോയതിന്റെ നടുക്കത്തിലാണ് ഈ കുടുംബം. മേഖലയിലെ മറ്റു കർഷകർക്കും സമാനമായ ദുരന്തമാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

