സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധകമായ ഐടി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക ഭേദഗതി പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ നിയമവിരുദ്ധമായ ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യേണ്ടതാണ്.
നടിനടന്മാരുടെയും പൊതുപ്രവര്‍ത്തകരുടെയും അടക്കം സുരക്ഷ മുന്‍നിര്‍ത്തിയാണ് കര്‍ശന നടപടി. പുതിയ ഉത്തരവ് പ്രകാരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി നിലവിലെ 36 മണിക്കൂറില്‍ നിന്ന് വെറും മൂന്ന് മണിക്കൂറായി ചുരുക്കിയിട്ടുണ്ട്.
അതീവ ഗൗരവമുള്ള കേസുകളില്‍ ഉള്ളടക്കം വെറും രണ്ട് മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് പുതിയ കര്‍ശന നിര്‍ദേശം. നഗ്നദൃശ്യങ്ങള്‍, ഡീപ്ഫേക്ക് ഉള്ളടക്കം എന്നിവയില്‍ നടപടി കൃത്യമായും രണ്ട് മണിക്കൂറിനകമുണ്ടാകണം.
കൂടാതെ കൃത്രിമ ബുദ്ധിയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ, ടെക്സ്റ്റ് എന്നിവ വ്യക്തമായി ലേബല്‍ ചെയ്യുന്നതും പുതിയ ചട്ടപ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എഐ ഉപയോഗിച്ച് നിര്‍മിച്ച കണ്ടന്റുകള്‍ കൃത്യമായി എഐ ജനറേറ്റഡ് എന്ന് അടയാളപ്പെടുത്തണമെന്നും ട്രേസബിള്‍ മെറ്റാഡാറ്റ ലഭ്യമാക്കണമെന്നുമാണ് പ്രധാന വ്യവസ്ഥ.
നഗ്നത, മോര്‍ഫിങ്, ഫേക്ക് ചിത്രങ്ങള്‍ തുടങ്ങിയ പരാതികളില്‍ അതിവേഗം നടപടി വേണമെന്നത് പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും ദീര്‍ഘകാലമായി ഉയര്‍ന്നുവന്ന ആവശ്യമാണ്. അതീവ ഗൗരവമുള്ളതല്ലാത്ത മറ്റ് പരാതികളില്‍ 36 മണിക്കൂറുകള്‍ക്കകം തീര്‍പ്പുണ്ടാക്കണമെന്നും വ്യവസ്ഥയുണ്ട്.
മുമ്പ് ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ 72 മണിക്കൂറുകള്‍ വരെ സമയം അനുവദിച്ചിരുന്നു. भारतीय നിയമങ്ങള്‍ പ്രകാരം കുറ്റകരമായ തരത്തില്‍ എഐ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെതിരെ കനത്ത ജാഗ്രത പുലര്‍ത്താന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുറ്റകരമായ എഐ ചിത്രങ്ങളും ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കാന്‍ അവസരം നല്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദികളും അക്കൗണ്ടബിളുമായിരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. പുതിയ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്ത കമ്പനികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

