ചാരു വാക്കന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ മഹാരാജ ഹോസ്റ്റല്‍ സിനിമയിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജൂലൈ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്.
അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ധരേ ധാത്രേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബു ആണ്.
അശ്വിന് റാം ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അനില രാജീവ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് മഹാരാജ ഹോസ്റ്റല്‍. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡനും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളും തമ്മിലുള്ള സംഭവബഹുലമായ കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഹൊററും കോമഡിയും സമന്വയിപ്പിച്ച ഈ ചിത്രം എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിട്ടുള്ളത്.
ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. രചനയും സംവിധാനവും: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

