ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ഔദ്യോഗിക പദവിയില്‍ തുടരാനാകുമെന്നതിന്റെ ആശ്വാസം. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സമ്പൂർണ്ണ പിന്തുണ ലഭ്യമായതോടെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന തരത്തിലുള്ള ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്.
മുൻപ് യുവേഫ അടക്കമുള്ള പ്രമുഖ ഫെഡറേഷനുകൾ ഇന്‍ഫാന്റിനോയുടെ ഏകാധിപത്യ നടപടികളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മൊറോക്കോയിൽ വെച്ചുചേർന്ന ഫിഫ എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് അധ്യക്ഷന്റെ ഭാഗത്തുനിന്നും നിര്‍ണ്ണായക കുറ്റസമ്മതം ഉണ്ടായത്.
ടൂർണമെന്റുകളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള വിവാദ നീക്കങ്ങളിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി ജിയാനി ഇന്‍ഫാന്റിനോ സമ്മതിക്കുകയുണ്ടായി. ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലേക്ക് സ്വകാര്യ മൂലധനവും പങ്കാളിത്തവും കടത്തിക്കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ കായിക ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
നിലവിലെ സാഹചര്യം അനുസരിച്ച് 2027 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

