സംസ്ഥാനത്തെ കള്ള് ഷാപ്പുകളിൽ ഭക്ഷണ വിതരണം നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് കർശനമാക്കി എക്സൈസ് വകുപ്പ് ഉത്തരവിട്ടു. ലൈസൻസ് ഇല്ലാതെ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്നാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. കോട്ടയം, ആലപ്പുഴ, എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

