തോട്ടപ്പള്ളി സ്പിൽവേയിലെ മണൽത്തിട്ടകൾ നീക്കം ചെയ്യുന്ന പ്രവൃത്തികളിലെ അപര്യാപ്തതകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മേഖലയിൽ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും സ്പിൽവേ പ്രദേശം നേരിട്ട് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
മണൽനീക്കം സുതാര്യമായും കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജലസേചന വകുപ്പിലെ മുഴുവൻ സമയ ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിക്കാൻ സന്ദർശനത്തിനിടയിൽ തീരുമാനമായി. പ്രവൃത്തികളിൽ ഗുരുതരമായ വീഴ്ചയുണ്ടെന്നാരോപിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നേരത്തെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഉദ്യോഗസ്ഥരുമായി വിഷയം ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വെള്ളത്തിന്റെ ഒഴുക്ക് സുഗമമായി തുടരത്തക്ക രീതിയിൽ സ്പിൽവേയുടെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവിൽ മണ്ണുനീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട
ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

