കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. കിഴക്കൻ മേഖലകളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും, പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം സാവധാനം ഉയരുന്നതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത്.
കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി എന്നീ നഗരസഭകളുടെ പരിധിയിലുള്ള വിവിധ പ്രദേശങ്ങൾ നിലവിൽ വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ട് മൂലം ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയോ അതീവ ദുഷ്കരമാവുകയോ ചെയ്ത പ്രധാന റോഡുകളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
* മണർകാട് – ഏറ്റുമാനൂർ ബൈപ്പാസ് റോഡ് (പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങൾ)
* കോട്ടമുറി – തൂത്തുട്ടി റോഡ് (പറമ്പുകര ഭാഗം)
* കാവുംപടി – താന്നിക്കപ്പടി റൂട്ട് (മേത്താപറമ്പ് ഭാഗം)
* വടവാതൂർ – മോസ്കോ റൂട്ട് (തേമ്പ്രവാൽക്കടവ് ഭാഗം)
* മോസ്കോ കവല – പൈപ്പ് ലൈൻ റോഡ്
* ഇറഞ്ഞാൽ – മോസ്കോ റൂട്ട്
ഇതിനുപുറമെ, താഴെ പറയുന്ന പ്രദേശങ്ങളും വില്ലേജുകളും പൂർണ്ണമായോ ഭാഗികമായോ വെള്ളക്കെട്ടിലാണ്:
* വടയാർ വില്ലേജ്
* കുലശേഖരമംഗലം വില്ലേജ്
* ചെമ്പ് വില്ലേജ്
* കല്ലറ പഞ്ചായത്ത്
* കടുത്തുരുത്തി പഞ്ചായത്ത്
* ഉദയനാപുരം പഞ്ചായത്ത്
* ടി.വി.
പുരം പഞ്ചായത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

