പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന ജനപ്രതിനിധിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 11.45-ന് പുത്തൻപീടിക ഷട്ടർമുക്ക് ഭാഗത്തുവെച്ചാണ് സംഭവം.
എംഎൽഎ സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ വന്ന മറ്റൊരു വാഹനാവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആറന്മുള മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം പത്തനംതിട്ടയിലെ ഓഫീസിൽ എത്തി പ്രക്കാനത്തെ വസതിയിലേക്ക് യാത്ര തിരിക്കുന്നതിനിടയിലാണ് ഈ ദുരന്തമുണ്ടായത്.
അപകടത്തിൽ അബിൻ വർക്കി എംഎൽഎ, വാഹനത്തിന്റെ ഡ്രൈവർ വിഷ്ണു, ഒപ്പമുണ്ടായിരുന്ന ജെറിൻ, അരുൺ എന്നിവർക്കും എതിർദിശയിൽ വന്ന കാർ ഓടിച്ചിരുന്ന അതുമ്പുംകുളം സ്വദേശി സജിക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും ഉടൻതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണം ലഭ്യമാക്കി.
തലയ്ക്ക് പരുക്കേറ്റതിനെത്തുടർന്ന് അബിൻവർക്കിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി സിടി സ്കാനിന് വിധേയനാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

