മഹാരാഷ്ട്രയിൽ: നീറ്റ് പരീക്ഷാ സമരങ്ങൾക്ക് ശേഷമുള്ള കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നിർണായക യോഗത്തിന് ഇന്ന് തുടക്കമാകും. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് ഈ ഉന്നതതല യോഗം ചേരുന്നത്.
രാജ്യവ്യാപകമായി യുവജനങ്ങളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് ആശയവിനിമയം നടത്തുന്നതിനുള്ള പര്യടനങ്ങളും വരാനിരിക്കുന്ന സമരപരിപാടികളും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യും. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ പാർട്ടിയുടെ ഔദ്യോഗിക വക്താക്കളും പ്രമുഖ പ്രവർത്തകരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരോടും വിദ്യാർത്ഥികളോടും സി.ജെ.പി നേതൃത്വം ഇതിനോടകം തന്നെ ചർച്ചകൾ നടത്തിക്കഴിഞ്ഞു. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ലിസനിംഗ് ടൂർ’ പര്യടനത്തിന്റെ അന്തിമ സമയക്രമം നാളെയോടെ ഔദ്യോഗികമായി പുറത്തുവിട്ടേക്കും.
എന്നാൽ, കോക്രോച്ച് ജനതാ പാർട്ടിയെ ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട
പരീക്ഷാ ക്രമക്കേടുകളിൽ പാർട്ടി സ്വീകരിക്കേണ്ട തുടർ നിലപാടുകളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

