സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്നും നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ച ലക്ഷത്തോളം ആളുകളെ എല്ലാവിധ സൗകര്യങ്ങളോടെയും മുൻകാലങ്ങളിൽ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിലുള്ളത്.
എന്നാൽ നിലവിലെ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടു.
ഒന്നോ രണ്ടോ ഫോൺ കോളുകളിൽ തീർക്കേണ്ടതല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം. മഴക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ട
ജനങ്ങളുടെ ദുരിതത്തേക്കാൾ മുഖ്യമന്ത്രിക്ക് പ്രിയം വിരുന്നുകളിലും ഉദ്ഘാടനങ്ങളിലുമാണെന്ന രീതിയാണ് വീണ്ടും ആവർത്തിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തഭൂമിയിൽ കഴിയുന്ന ജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
മുഖ്യമന്ത്രി ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ ഹെലികോപ്റ്ററിലാണ് പോയതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ പേരു വെളിപ്പെടുത്താൻ സാധിക്കാത്ത ഒരു നിക്ഷേപകനെ കാണാനാണ് താൻ പോയതെന്നാണ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്.
“ഏതാണ് ഇത്ര വലിയ നിക്ഷേപകന്? കളവു പറഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രിക്ക് സമാധാനമില്ല” എന്ന് എം.വി. ഗോവിന്ദൻ പരിഹസിച്ചു.
ഒരു കള്ളമെങ്കിലും പറയാതെ സമാധാനം ലഭിക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും, കളവുകൾ പറഞ്ഞ് യാഥാർത്ഥ്യങ്ങൾ മൂടിവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുറത്തുപറയാൻ കഴിയാത്ത എന്തുതരം രഹസ്യ ഇടപാടുകളാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് നടത്തിയതെന്ന് മുഖ്യമന്ത്രി ഇനിയും വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ പരിശോധിച്ചാൽ അത്തരത്തിലുള്ള ഒരു വിഐപി സന്ദർശനവും കണ്ടെത്താൻ സാധിക്കില്ല. മുൻകാലങ്ങളിൽ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത് ആര്യാടൻ മുഹമ്മദിന്റെ ബന്ധുവിനെ കണ്ടു എന്ന് പറഞ്ഞതുപോലെയുള്ള ഒന്നാണിത്.
മുൻ സർക്കാരുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഒരിക്കലും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു.
അതേസമയം, കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം മാപ്പ് പറയണമെന്നും എം.വി.
ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്ത്രീജനങ്ങൾക്കും ഔദാര്യം നൽകുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങൾ മന്ത്രിയുടെ പുരുഷമേധാവിത്വ ചിന്താഗതിയുടെ പ്രതിഫലനമാണ്.
പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് സൗജന്യ യാത്രയ്ക്കുള്ള തുക കണ്ടെത്തുന്നത്. ഏതെങ്കിലും സ്ത്രീകൾ ആവശ്യപ്പെട്ടിട്ടാണോ ഇത്തരം സൗജന്യ യാത്രകൾ നടപ്പിലാക്കിയതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

