നത്തിംഗിന്റെ ഉപബ്രാൻഡായ സിഎംഎഫ് തങ്ങളുടെ ആദ്യ ഓപ്പൺ ഇയർ ഇയർബഡുകളായ ക്ലിപ്പ് പ്രോ ഔദ്യോഗികമായി പുറത്തിറക്കി. ലോകമെമ്പാടുമുള്ള സാങ്കേതിക പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുന്ന ഈ പുതിയ ഉൽപ്പന്നം നൂതനമായ ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്.
ചെവിയിൽ സുഖകരമായി ഉറച്ചുനിൽക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. സി-ആകൃതിയിലുള്ള ഡിസൈൻ ഉപയോക്താക്കൾക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുന്നതോടൊപ്പം തന്നെ സംഗീതം ആസ്വദിക്കാനും സഹായിക്കുന്നു.
ഭാരം കൃത്യമായി വിഭജിക്കുന്ന 3-പോയിന്റ് ക്ലിപ്പ് ഡിസൈൻ കാതുകളിൽ ആയാസമില്ലാതെ ദീർഘനേരം ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. ടൈറ്റാനിയം വയർ കോറോടുകൂടിയ ഇലാസ്റ്റിക് റിബ്ബൺ വഴിയാണ് രണ്ട് യൂണിറ്റുകളും ബന്ധിപ്പിച്ചിരിക്കുന്നത്.
ശബ്ദാനുഭവത്തിനായി 10.8 എംഎം ഡ്യുവൽ മാഗ്നറ്റ് ഡൈനാമിക് ഡ്രൈവറാണ് ഇതിൽ നൽകിയിട്ടുള്ളത്. ഒപ്പം നാല് ഹൈ-ഡെഫനിഷൻ മൈക്രോഫോണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മികച്ച ബാസും കുറഞ്ഞ ഡിസ്റ്റോർഷനും ഉറപ്പാക്കാൻ നത്തിങ് ഇതിന്റെ സൗണ്ട് ട്യൂണിംഗ് പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു. AAC, SBS, LDAC കോഡെകുകൾ പിന്തുണയ്ക്കുന്ന ഈ ഡിവൈസിന് ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനുമുണ്ട്.
സജീവമായ നോയ്സ് ക്യാൻസലേഷൻ (ANC) ഇല്ലെങ്കിലും, ശബ്ദം പുറത്തേക്ക് ചോരാതിരിക്കാനുള്ള പ്രത്യേക സൗണ്ട് സീൽ ഇതിലുണ്ട്. ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, സിഎംഎഫിന്റെ തനതായ കോറൽ ഓറഞ്ച് എന്നീ മൂന്ന് വർണ്ണങ്ങളിൽ ഈ ഇയർബഡുകൾ ലഭ്യമാകും.
ഈ ഡിവൈസിന്റെ ഏറ്റവും വലിയ പ്രത്യേകത ചാർജിംഗ് കേസിൽ നൽകിയിരിക്കുന്ന സ്മാർട്ട് ഡയൽ ആണ്. ടച്ച് കൺട്രോളുകൾക്ക് പകരമായി വോളിയം, പ്ലേബാക്ക്, കോളുകൾ എന്നിവ നിയന്ത്രിക്കാൻ ഈ ഫിസിക്കൽ റൊട്ടേറ്റിംഗ് ഡയൽ സഹായിക്കും.
ഒറ്റച്ചാർജിൽ 10 മണിക്കൂർ വരെയും ചാർജിംഗ് കേസ് ഉൾപ്പെടെ ആകെ 32 മണിക്കൂറിലധികം ബാറ്ററി ബാക്ക്അപ്പും ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 10 മിനിറ്റ് ചാർജ് ചെയ്താൽ നാല് മണിക്കൂർ ഉപയോഗിക്കാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിംഗ് സൗകര്യവുമുണ്ട്.
IP54 ഡസ്റ്റ് ആൻഡ് വാട്ടർ റെസിഡൻസ് റേറ്റിംഗ്, ലോ ലേറ്റൻസി മോഡ്, ഡ്യുവൽ ഡിവൈസ് കണക്ഷൻ, നത്തിങ് എക്സ് ആപ്പ് ഇന്റഗ്രേഷൻ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. യുഎസിലും മറ്റ് ആഗോള വിപണികളിലും 99 ഡോളറിനാണ് ഇത് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

