സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷയും പൊതുഇടങ്ങളിലെ തുല്യ അവകാശവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ചുവടുവെപ്പുമായി വനിതാ ശിശു വികസന വകുപ്പ് രംഗത്ത്. സ്ത്രീകളാൽ സ്ത്രീകൾക്കുവേണ്ടി ‘അർധരാത്രിയിൽ സ്വാതന്ത്ര്യം’ എന്ന ആശയത്തിന് കീഴിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വരുന്ന 14-ാം തീയതി രാത്രി 10 മണി മുതൽ ആരംഭിക്കുന്ന വിധത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. രാത്രികാലങ്ങളിലും സ്ത്രീകൾക്ക് ഭയമില്ലാതെ പൊതുഇടങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

