യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വരുന്ന ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. കിഴക്കൻ മേഖലയിൽ രൂപപ്പെട്ട
ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം യുഎഇയിൽ ഓഗസ്റ്റ് 6 വരെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള തീയതികളിൽ രാജ്യത്തിന്റെ വാനാകാശത്ത് കാർമേഘ രൂപീകരണവും തുടർന്ന് മഴയും പ്രതീക്ഷിക്കാം.
അടുത്തിടെ ഫുജൈറയിലെ മസാഫിയിൽ പെയ്ത ശക്തമായ മഴയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. വേനൽക്കാലത്ത് ദൃശ്യമാകുന്ന ഈ അപൂർവ്വ മഴയ്ക്ക് പിന്നിൽ കരുത്തുറ്റ എൽ നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം.
ഓഗസ്റ്റ് 1-ന് അബുദാബിയിലെ അൽ ശവാമെഖിൽ താപനില 50 ഡിഗ്രി സെൽഷ്യസ് തൊട്ട കടുത്ത ഉഷ്ണത്തിനിടയിലാണ് ഈ ആശ്വാസ മഴയുടെ വരവ്.
അതേസമയം, സൗദി അറേബ്യയിലെ അസീർ, ജാസാൻ, അൽ ബഹ, മക്കയിലെ മലയോര മേഖലകൾ, നജ്റാൻ എന്നിവിടങ്ങളിൽ വാരന്ത്യം വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. സുരക്ഷാ മുൻകരുതലുകൾ അറിയാൻ ഔദ്യോഗിക ആപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഒമാനിലെ ഹജർ പർവ്വതനിരകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരുകയാണ്. മഴമേഘങ്ങൾ വടക്കൻ അൽ ശർഖിയ, തെക്കൻ അൽ ശർഖിയ, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കനത്ത കാറ്റിനും മഴയ്ക്കുമെതിരെ ജാഗ്രത പാലിക്കാൻ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

