ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന സൈനിക നടപടികൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇറാനുമായി നിലവിൽ നടക്കുന്ന ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ ഒരു ധാരണയിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കുകയുണ്ടായി. ഇറാനും മറ്റ് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളും ഔദ്യോഗികമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയുടെ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അടക്കമുള്ളവരുടെ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് മേഖലയിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

