പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. പ്രളയസാധ്യത മുൻകൂട്ടി കണ്ട് അപകടമേഖലകളിൽ തിങ്ങിപ്പാർക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തകൃതിയായി പുരോഗമിക്കുകയാണ്.
നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു. പമ്പ നദിയിൽ അതിതീവ്ര വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പാണ് നിലവിൽ ലഭിച്ചിരിക്കുന്നത്.
പ്രളയദുരിതം അനുഭവിച്ചവർക്കുള്ള അർഹമായ നഷ്ടപരിഹാര തുക അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പത്തനംതിട്ടയിലുണ്ടായത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്ന സിപിഐഎം ഉന്നയിച്ച ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു.
മൂഴിയാർ ഡാം അടിയന്തരമായി തുറക്കേണ്ട സാഹചര്യം ഉണ്ടായതാണെന്നും റൂൾ കർവ് പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

