കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നതിനിടയില്‍, ഇന്നലെ മലപ്പുറം പൊന്നാനിയില്‍ മുഖ്യമന്ത്രി വി ഡി സതീശന് യൂത്ത് ലീഗ് നേതാവിന്റെ സത്കാരവിരുന്നില്‍ പങ്കെടുത്തത് രാഷ്ട്രീയ തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ദുരിതകാലത്ത് ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു.
വിരുന്നുസത്കാരത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇടതുപക്ഷ അനുഭാവികളായ സൈബര്‍ കൂട്ടായ്മകള്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. എന്നാല്‍, ഈ വിവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രിയെ ന്യായീകരിച്ച് പൊന്നാനി എംഎല്‍എ കെ പി നൗഷാദലി രംഗത്തെത്തി.
മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പറ്റില്ലെന്നോ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നോ ഒന്നുമില്ലല്ലോ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന്റെയൊന്നും ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിപ്പിക്കേണ്ട
കാര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

