കാവേരി നദീജല തർക്കത്തിൽ പുതിയ വഴിതിരിവ്. തമിഴ്നാടിന് ജലം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ കബനി അണക്കെട്ട് തുറന്നു.
സെക്കൻഡിൽ 10,000 ഘന അടി വെള്ളമാണ് നിലവിൽ ഇത്തരത്തിൽ തുറന്നുവിട്ടിരിക്കുന്നത്. കേരളത്തിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ അണക്കെട്ടിലേക്ക് വൻതോതിൽ നീരൊഴുക്ക് എത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 15,500 ഘനഅടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. അതേസമയം, അടുത്ത 15 ദിവസത്തേക്ക് തമിഴ്നാടിന് പ്രതിദിനം 3500 ക്യുസെക്സ് ജലം വീതം നൽകണമെന്ന് കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ സംസ്ഥാനത്ത് വരൾച്ച രൂക്ഷമാണെന്നും അതിനാൽ വെള്ളം വിട്ടുനൽകാൻ സാധിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു കർണാടക സർക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

