സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ഭാവിയിലേക്ക് കൃത്യമായ നിക്ഷേപങ്ങൾ കണ്ടെത്താനുമായി സഹായിക്കുന്ന ഏകദിന നിക്ഷേപ വർക്ക്ഷോപ്പ് കൊല്ലത്ത് അരങ്ങേറുന്നു. കിട്ടുന്ന വരുമാനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലൂടെയും മികച്ച പ്ലാനിങ്ങിലൂടെയും ഭാവി ആവശ്യങ്ങൾക്കുള്ള പണം എങ്ങനെ സമാഹരിക്കാമെന്ന് ഈ മീറ്റിൽ ചർച്ച ചെയ്യും.
കുഞ്ഞു ജനിക്കുമ്പോൾ മാസം 1000 രൂപ വീതം നല്ലൊരു മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ആയി നിക്ഷേപിച്ചാൽ പ്ലസ് ടു കഴിയുമ്പോഴേക്കും 10–12 പത്തു ലക്ഷം രൂപ സമാഹരിക്കാം. അതുപോലെ പോക്കറ്റിലൊതുങ്ങുന്ന പ്രീമിയത്തിൽ നല്ലൊരു ഫ്ലോട്ടർ പോളിസി എടുത്താൽ കുടുംബത്തിലാർക്ക് അസുഖം വന്നാലും ചികിൽസയ്ക്ക് പണത്തിനായി നെട്ടോട്ടം ഓടേണ്ട.
ശമ്പളവരുമാനക്കാർ, കച്ചവടക്കാർ, ചെറുകിട ഇടത്തരം സംരംഭകർ എന്നിവർക്കു പുറമെ റിട്ടയർ ചെയ്തവർക്കും വീട്ടമ്മമാർക്കും ജോലിക്കോ ബിസിനസിനോ തയാറെടുക്കുന്ന ന്യൂ ജെൻകാർക്കും സമ്പത്ത് സൃഷ്ടിക്കലിന്റെ പ്രായോഗിക വശങ്ങൾ മനസിലാക്കാൻ മീറ്റ് മികച്ച അവസരമായിരിക്കും.
ഫിനാൻഷ്യൽ പ്ലാനിങ്, ഓഹരി, മ്യൂച്വൽഫണ്ട് അടക്കമുള്ള നിക്ഷേപ പദ്ധതികൾ, തട്ടിപ്പുകളിൽ പണം നഷ്ടപ്പെടാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്, വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ബാങ്കിങ് മേഖലയിലെ സാധ്യതകൾ തുടങ്ങി പേഴ്സണൽ ഫിനാൻസുമായി ബന്ധപ്പെട്ട
വിഷയങ്ങളെ കുറിച്ച് വിദദ്ധർ സമഗ്രമായ ക്ലാസുകളെടുക്കും. തുടർന്ന് നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തേടാനും അവസരം ഉണ്ടാകും.
അഹല്യ ഫിൻ ഫോറക്സ് ആണ് മുഖ്യ സ്പോൺസർമാർ. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടും ഡിബിഎഫ്എസും ആണ് അസോസിയേറ്റ് സ്പോൺസർമാർ.
ഓഗസ്റ്റ് 13ന് നടക്കുന്ന ഏകദിന നിക്ഷേപ വർക് ഷോപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു പങ്കെടുക്കാം. അവർക്ക് ഒരു വർഷത്തേക്ക് മാസിക സൗജന്യമായി ലഭിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ: 87146 20801.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

