മലയിന്‍കീഴ്: പരീക്ഷാ ഭവനില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ പി.എസ്.സി വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായി.
പേട്ട പ്രിയശ്രീ ടി.സി.30/10 ല്‍ കെ.ശുഭയെയാണ് (42) വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയായ ശുഭയുടെ ഭര്‍ത്താവ് സാബുവിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വിളപ്പില്‍ശാല പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരില്‍ നിന്ന് 3,80,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കോഴിക്കോട് ബാലുശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയവേയാണ് ശുഭയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട ഡി.വൈ.എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല എസ്.എച്ച്.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശുഭയെ അറസ്റ്റ് ചെയ്തത്.