മലപ്പുറം: വളാഞ്ചേരിയിൽ വിദ്യാർത്ഥിക്ക് മർദ്ദനം. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി എ. പി അഭിനവിനാണ് മർദ്ദനമേറ്റത്. കാലിനും തലക്കും പരിക്കേറ്റ അഭിനവ് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് കലോത്സവത്തിനിടെയായിരുന്നു സംഭവം. ആർട്സ് മത്സരങ്ങൾക്കിടെ എ. പി അഭിനവിനെ സീനിയർ വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിചതിലുള്ള വാക്ക് തർക്കമാണ് കാരണം.സീനിയർ വിദ്യാർത്ഥികൾ സംഘo ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് അഭിനവ് മൊഴി നൽകി.കാലിനും തലക്കും പരിക്കേറ്റ അഭിനവ് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
അഭിനവിന്റെ കുടുംബം വളാഞ്ചേരി പോലീസിലും സ്കൂളിലും പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]