പിഎസ്സി പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). ഇതിന്റെ ഭാഗമായി ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക് ചെയ്യണമെന്ന് SIT കർശന നിർദേശം നൽകിയിട്ടുണ്ട്.
മൂല്യനിർണയം നടത്തിയതിന്റെ ആധികാരികത പരിശോധിക്കുന്നതിനാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. പരീക്ഷാ രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ ഔദ്യോഗികമായി കത്ത് നൽകും.
ഉത്തരക്കടലാസുകൾ, ഔദ്യോഗിക ഉത്തരസൂചികകൾ, കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിർണായക രേഖകൾ എന്നിവയുടെ സർട്ടിഫൈഡ് പകർപ്പുകളാണ് പ്രധാനമായും ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ വിവിധ 90 പരീക്ഷകളിലെ പരാതികൾ ഉടൻ തന്നെ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കും. ലഭിച്ച പരാതികൾ കൃത്യമായി പരിശോധിച്ച് ഘട്ടംഘട്ടമായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പിഎസ്സി പരീക്ഷാ അട്ടിമറികൾക്ക് പിന്നിൽ വലിയ തോതിലുള്ള ആസൂത്രിത ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് SIT ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ സമഗ്രമായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

