ഇ20 പെട്രോൾ ഉപയോഗം വാഹനങ്ങൾക്ക് പൂർണ്ണമായും സുരക്ഷിതമാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. ശാസ്ത്രീയമായ പഠനങ്ങളും വിപുലമായ പരിശോധനകളും നടത്തിയ ശേഷമാണ് ഈ ഇന്ധനം അവതരിപ്പിച്ചതെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
വാഹന നിർമാതാക്കൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ), എണ്ണക്കമ്പനികൾ എന്നിവരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. ലാബുകളിലും ഫീൽഡ് തലത്തിലും ഇതിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നീതിന് ആയോഗ്, വാഹന നിർമാതാക്കൾ, എആർഎഐ തുടങ്ങിയ പ്രമുഖ വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതമാണെന്ന് വ്യക്തമായിട്ടുണ്ട്. നിർദ്ദേശിത മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഉപയോഗിച്ചാൽ വാഹനങ്ങൾക്ക് ഇത് തികച്ചും സുരക്ഷിതമാണെന്നാണ് കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

