പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ, സംവിധായകൻ റിയാസ് മാരത്ത് ഒരുക്കിയ സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലറായ ‘അനോമി – ദി ഇക്വേഷൻ ഓഫ് ഡെത്ത്’ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. ഒടിടി പ്രേക്ഷകർക്കിടയിൽ അതിവേഗം ശ്രദ്ധയാകർഷിച്ച ഈ ചിത്രം, നിലവിൽ ഇന്ത്യയിലെ ട്രെൻഡിംഗ് സിനിമകളുടെ നിരപ്പിൽ മുൻപന്തിയിലുണ്ട്.
ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത വേളയിലും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാൽ ഒടിടി റിലീസോടെ കൂടുതൽ വിപുലമായ കാഴ്ചക്കാരിലേക്കാണ് സിനിമ എത്തിച്ചേർന്നിരിക്കുന്നത്.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന അഭിപ്രായങ്ങളിൽ ചിത്രത്തിന്റെ അവതരണരീതി, ദൃശ്യഭംഗി, പശ്ചാത്തല സംഗീതം, ശബ്ദ രൂപകൽപ്പന, സാങ്കേതിക നിലവാരം എന്നിവയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് അതിന്റെ ക്ലൈമാക്സും ‘ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന വേറിട്ട
ആശയവുമാണ്. മരണാനന്തര അനുഭവത്തെ തികച്ചും വ്യത്യസ്തമായ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഈ ഭാഗം മലയാള സിനിമയിൽ അപൂർവമായി മാത്രം പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒന്നാണെന്നാണ് സിനിമാസ്വാദകരും നിരൂപകരും ഒരേപോലെ വിലയിരുത്തുന്നത്.
പ്രത്യേകിച്ചും ചിത്രത്തിലെ ‘ആഫ്റ്റർ ഡെത്ത്’ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ നിലവിൽ വലിയ ചർച്ചകൾക്കും വിവിധ വ്യാഖ്യാനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ, മിസ്റ്ററി, സൈക്കോളജിക്കൽ ത്രില്ലർ എന്നീ ഘടകങ്ങളെ വളരെ കൃത്യമായി സമന്വയിപ്പിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
കഥയുടെ സസ്പെൻസും വൈകാരിക മുഹൂർത്തങ്ങളും ഉയർന്ന സാങ്കേതിക മികവും പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്നുവെന്നാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സിനിമാറ്റോഗ്രഫി, പ്രൊഡക്ഷൻ ഡിസൈൻ, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ എന്നിവയെല്ലാം ചിത്രത്തിന്റെ പ്രധാന ശക്തികളായി പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

