എസ്ബിഐ ബാങ്ക് മാനേജരെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.
കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി അഴഗിരിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.
ഏകദേശം രണ്ടുമണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും മുൻകൂർ അനുമതിയില്ലാതെ ചെന്നൈ വിട്ടുപോകരുതെന്ന കർശന നിർദേശേത്തെയുമാണ് ജാമ്യം അനുവദിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അഡയാറിലെ എസ്ബിഐ ശാഖാ മാനേജരെ കയൽവിഴി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമനടപടികൾ സ്വീകരിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. അഡയാറിൽ കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലാണ് എസ്ബിഐയുടെ ഈ ശാഖ പ്രവർത്തിക്കുന്നത്.
കെട്ടിടത്തിലെ ലിഫ്റ്റിന് തകരാറുകൾ ഉണ്ടെന്ന വിവരം ബാങ്ക് മാനേജർ നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനിടയിൽ കെട്ടിടത്തിൽ സന്ദർശനത്തിനെത്തിയ കയൽവിഴിയോടും മാനേജർ ലിഫ്റ്റിലെ പ്രശ്നം ആവർത്തിച്ചു.
എന്നാൽ ഈ സംഭാഷണത്തിനിടെ പെട്ടെന്ന് പ്രകോപിതയായ കയൽവിഴി ബാങ്ക് മാനേജരുടെ മുഖത്തടിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവരികയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

