തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസിൽ പ്രതികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി കണ്ടുകെട്ടി. 37.59 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി നടപടിയുടെ ഭാഗമായി പിടിച്ചെടുത്തത്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള ആകെ 120ഓളം സ്ഥാവര സ്വത്തുക്കളാണ് നിലവിൽ കണ്ടുകെട്ടിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ സ്വത്തുക്കൾ.
ഇത് സംബന്ധിച്ച ഔദ്യോഗിക കണ്ടുകെട്ടൽ ഉത്തരവ് ഇഡി അധികൃതർ റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട്. സൊസൈറ്റിയിൽ 300 കോടി രൂപയിൽ അധികം തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ.
സൊസൈറ്റി മുൻ പ്രസിഡൻ്റ് എ ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് ഈ കേസിലെ പ്രധാന പ്രതികൾ. ഇതിൽ മുൻ പ്രസിഡൻ്റായ എ ആർ ഗോപിനാഥൻ മരണപ്പെട്ടിട്ടുണ്ട്.
ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇഡി ഈയിടെയാണ് വീണ്ടും സജീവമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

