അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി താഴെ തയ്യാറാക്കിയ മീഡിയൻ സാങ്കേതിക അപാകതകളെ തുടർന്ന് പൊളിച്ചു നീക്കുന്നു. കഴിഞ്ഞ ദിവസം ദേശീയപാത വിഭാഗം നടത്തിയ പരിശോധനയിലാണ് മീഡിയൻ അൽപം വളഞ്ഞ രീതിയിൽ നിർമിച്ചതായി കണ്ടെത്തിയത്.
ഇതേതുടർന്നാണ് ഇത് പൊളിച്ചു മാറ്റി പുതിയത് നിർമിക്കാൻ അധികൃതർ നിർദേശം നൽകിയത്. എരമല്ലൂർ മോഹം ആശുപത്രിക്ക് സമീപം പില്ലർ നമ്പർ 211 – 212 എന്നിവയെ ബന്ധിപ്പിച്ച് നിർമാണം പൂർത്തിയാക്കി പെയിന്റിങ് ജോലികൾക്കായി മാറ്റിവെച്ചിരുന്ന ഭാഗമാണ് നിലവിൽ പൊളിച്ചുതുടങ്ങിയിരിക്കുന്നത്.
ഏകദേശം 33 മീറ്റർ നീളത്തിലാണ് ഇരുവശങ്ങളിലും കോൺക്രീറ്റ് ഭിത്തി നിർമിച്ചിരുന്നത്. നിലവിലുള്ള കോൺക്രീറ്റ് ഘടന പൂർണ്ണമായി നീക്കം ചെയ്ത ശേഷമായിരിക്കും പുതിയ മീഡിയൻ ഇവിടെ സ്ഥാപിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

