വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി കൽപ്പറ്റയിലെ ടൗൺഷിപ്പിൽ അതിജീവിതകർ ഒത്തുകൂടി. പ്രകൃതിക്ഷോഭത്തിൽ ജീവൻ വെടിഞ്ഞ 298 പേരുടെ ചിത്രങ്ങൾക്ക് മുന്നിൽ ദീപം തെളിയിച്ചും പുഷ്പാർച്ചന നടത്തിയും നാട് ആ ദുരന്തദിനം അനുസ്മരിച്ചു.
ഫേസ് വൺ ലാൻഡ്സ്ലൈഡ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ദുരന്തം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴും മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ മനസിൽ ആഘാതം മാറിയിട്ടില്ല.
പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയിൽ പലരും ചടങ്ങിൽ വിങ്ങിപ്പൊട്ടി. “ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്” എന്ന് ചടങ്ങിൽ പങ്കെടുത്തവർ ദുരിതകാലത്തെക്കുറിച്ച് പറഞ്ഞു.
“പറയാൻ പറ്റണില്ല, ഭയങ്കര വിഷമമുണ്ട്. ഒക്കെ നഷ്ടപ്പെട്ടുപോയി.
നഷ്ടപ്പെട്ടതിൽ വിഷമമില്ല, കൂടെപ്പിറപ്പുകളും കൂട്ടുകാരും മരിച്ചുപോയത് സഹിക്കാൻ പറ്റില്ല. വീടൊക്കെ കിട്ടി, പക്ഷേ മനസ്സിൽ അവരൊക്കെയാണ്.
വലിയ മഴ പെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും ഞങ്ങൾക്ക് ഭയങ്കര പേടിയാണ്” എന്ന് ടൗൺഷിപ്പിൽ താമസിക്കുന്ന ഒരാൾ വ്യക്തമാക്കി. “വൈകുന്നേരം വർത്തമാനം പറഞ്ഞ് പിരിഞ്ഞതാണ്.
ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോൾ പിള്ളേരൊക്കെ നഷ്ടപ്പെട്ടു” എന്ന് ഒരു അമ്മ നടുക്കത്തോടെ ഓർത്തെടുത്തു. “എല്ലാം നഷ്ടപ്പെട്ടു.
അതൊന്നും മറക്കാൻ പറ്റുന്നില്ല. ഒരുമിച്ചു ചിരിച്ചുകളിച്ചു ജീവിച്ചവരാണ്.
അത്രയും സ്നേഹത്തോടെ കഴിഞ്ഞവരാണ്. ഈ മഴ കാണുമ്പോഴും പുഴയിൽ വെള്ളം പൊങ്ങുമ്പോഴും ഭയങ്കര പേടിയാണ്.
ഒൻപതിനായിരം രൂപയുടെ കൂപ്പൺ കിട്ടുന്നുണ്ട്. പണിയൊന്നുമില്ല.
അങ്ങനെ കഴിയുന്നു” എന്നും ആ അമ്മ കൂട്ടിച്ചേർത്തു. കൽപ്പറ്റയിലെ എൽസൺ എസ്റ്റേറ്റിൽ സജ്ജമാക്കുന്ന ടൗൺഷിപ്പിൽ 410 കുടുംബങ്ങൾക്കാണ് സർക്കാർ പുനരധിവാസം ഒരുക്കുന്നത്.
ഇതിനോടകം 165 കുടുംബങ്ങൾ ഇവിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

