രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൽപറ്റ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുന്നത്.
സ്വാതന്ത്ര്യ സമര ചരിത്രവും ദേശീയ മൂല്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവൻ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും മത്സരങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

