ഡൽഹിയിലെ ജെഎൻയു പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട ആർഎസ്എസ് സഹയാത്രികൻ ടി.ജി.
മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അധിക്ഷേപം നടത്തൽ, കലാപാഹ്വാനം ചെയ്യൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
വിവാദ പരാമർശത്തെ തുടർന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൈബർ സെൽ ഐ.ജി പി.
പ്രകാശിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം നടത്താനായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്നും, സമരത്തിനെത്തുന്ന പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടാൻ ആഗ്രഹിച്ചു വരുന്നവരാണെന്നുമുള്ള അധിക്ഷേപകരമായ പരാമർശങ്ങളാണ് ടി.ജി.
മോഹൻദാസ് നടത്തിയിരുന്നത്. അതേസമയം, പ്രസ്താവന വലിയ വിവാദമായതോടെ ആർഎസ്എസ് നേതൃത്വം തന്നെ വിശദീകരണവുമായി രംഗത്തെത്തി.
ടി.ജി. മോഹൻദാസിന്റെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും സംഘടനയ്ക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും ആർഎസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി.
ശ്രീകുമാർ വ്യക്തമാക്കി. നിലവിൽ ആർഎസ്എസിന്റെ യാതൊരുവിധ ഔദ്യോഗിക ചുമതലകളും ടി.ജി.
മോഹൻദാസ് വഹിക്കുന്നില്ലെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

