എയ്ഡഡ് സ്കൂളുകളിൽ നിലവിലില്ലാത്ത 150-ലേറെ അധ്യാപകർ ജോലി ചെയ്യുന്നതായി കാണിച്ച് സർക്കാർ ഫണ്ടിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ പ്രമുഖ വ്യക്തിത്വം പിടിയിൽ. ജൽഗാവിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന ബിജെപി നേതാവും വിദ്യാഭ്യാസ ഗ്രൂപ്പ് മേധാവിയുമായ സഞ്ജയ് ഗരുഡ് (67) ആണ് അറസ്റ്റിലായിരിക്കുന്നത്.
2024-ൽ എൻസിപിയുടെ ശരദ് പവാർ വിഭാഗം വിട്ടാണ് ഇയാൾ ബിജെപിയിൽ ചേർന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ അധ്യാപകരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ചായിരുന്നു വലിയ തോതിലുള്ള ഈ ക്രമക്കേട് അരങ്ങേറിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഡോ. ചന്ദ്രകാന്ത് പുൽകുന്ദ്വാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) പ്രതിയെ കുടുക്കിയത്.
ആകെ 3,000 കോടി രൂപയുടെ വൻ തട്ടിപ്പാണ് ഈ അഴിമതിയിലൂടെ നടന്നിട്ടുള്ളതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതുവരെയുള്ള അന്വേഷണത്തിൽ 200-ഓളം സ്കൂളുകൾക്ക് ഈ തട്ടിപ്പിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ 1,200 പ്രതികളെയാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരിക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖകളും ഐഡികളും നിർമ്മിക്കാൻ കൂട്ടുനിന്ന ജൽഗാവ് മുൻ വിദ്യാഭ്യാസ ഓഫിസർ ശശികാന്ത് ഹിംഗോണേക്കർ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി ഗിരീഷ് മഹാജൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

