തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലും മറ്റ് നിർമാണ സാധനങ്ങളും കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം കേരളത്തിലെ നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഈ നടപടി തുടരുകയാണെങ്കിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെയുള്ള കേരളത്തിന്റെ സുപ്രധാന പദ്ധതികൾ പാതിവഴിയിൽ നിലയ്ക്കുന്ന സാഹചര്യം രൂപപ്പെടുമെന്ന് ആശങ്കയേറുന്നു.
പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ക്രെടായി (CREDAI) ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകൾ ശക്തമായി ആവശ്യപ്പെടുന്നു. പാറ, മെറ്റൽ തുടങ്ങിയ നിർമാണ സാമഗ്രികൾ തമിഴ്നാട്ടിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ചരക്കുലോറികളുടെയും മറ്റ് വലിയ വാഹനങ്ങളുടെയും നീണ്ട
നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. തമിഴ്നാട് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പുതിയ ഉത്തരവാണ് മേഖലയിൽ സ്തംഭനാവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

