മൈസൂരു – ചെന്നൈ റൂട്ടിൽ സർവീസ് നടത്തിയ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്തവർക്ക് ലഭിച്ച വൈകിട്ടത്തെ ലഘുഭക്ഷണത്തിൽ ഫെവിക്വിക്ക് പശയുടെ ട്യൂബ് കണ്ടെത്തി. ചായയ്ക്കൊപ്പം നൽകിയ പരിപ്പുവടയ്ക്കുള്ളിൽ നിന്നാണ് അപ്രതീക്ഷിതമായി ഈ വസ്തു പുറത്തുവന്നത്.
ട്രെയിൻ നമ്പർ 20608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 3241 ഇ അംഗങ്ങൾക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വൈകിട്ട് 3 മണിയോടെ ട്രെയിനിൽ നിന്നും ലഘുഭക്ഷണം വിതരണം ചെയ്ത വേളയിലാണ് സംഭവം അരങ്ങേറിയതെന്ന് യാത്രക്കാരനായ ഡോ.
സത്യമൂർത്തി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. സംഘത്തിലുണ്ടായിരുന്ന ഡി.
ശേഖർ എന്ന യാത്രക്കാരൻ പരിപ്പുവട കഴിക്കാൻ വേണ്ടി കടിച്ചപ്പോഴാണ് ഉള്ളിൽ മറഞ്ഞിരുന്ന ഫെവിക്വിക് ട്യൂബ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
കടിച്ചയുടൻ തന്നെ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേക്ക് പടരുകയും ചെയ്യുകയായിരുന്നു. എന്നാൽ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ഇത് വായ്ക്കകത്തുനിന്നും നീക്കം ചെയ്തതിനാൽ മാത്രമാണ് വലിയൊരു അപകടം ഒഴിവായത്.
വട കടിച്ചപ്പോൾ തന്നെ എന്തോ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് പശയുടെ ട്യൂബ് കണ്ടതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താൻ ഇത് വിഴുങ്ങാതിരുന്നതെന്നും യാത്രക്കാരൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഐആർസിടിസിക്കും റെയിൽവേ അധികൃതർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ ഉറപ്പുനൽകിയതായി യാത്രക്കാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

