വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള മോട്ടോർ വാഹന വകുപ്പ് പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരംയിലാണ് ഇതിന്റെ തുടക്കം.
വാഹന മോഡിഫിക്കേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങൾ തേടാനും, അവയുടെ നിയമസാധുതകൾ പരിശോധിക്കാനുമാണ് ഈ നടപടി. റോഡ് സുരക്ഷയും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കാനാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്.
വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട
ചോദ്യങ്ങളാണ് ഗൂഗിൾ ഫോർമാറ്റ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

