മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ‘ഐ ആം ഗെയിം’ന്റെ നിർണ്ണായകമായ അപ്ഡേറ്റ് പുറത്തുവന്നു. ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ അഥവാ 28 തീയതി വൈകുന്നേരം 6 മണിക്ക് ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകർക്ക് മുന്നിലെത്തും. നടൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിലാണ് ഈ പ്രത്യേക സമ്മാനമായി ട്രെയ്ലർ പുറത്തുവിടുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. വരുന്ന ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നഹാസ് ഹിദായത് ആണ്.
വൻ ഹിറ്റായ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. ദുൽഖർ സൽമാന്റെ നാற்பതാം ചിത്രമായാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ എത്തുന്നത്.
ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
തൻ്റെ കരിയറിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രം ആണ് താൻ ഇതിൽ അവതരിപ്പിക്കുന്നതെന്ന് ദുൽഖർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
സംഘട്ടനം ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് എന്നിവരാണ്. സൂപ്പർ ഹിറ്റ് ചിത്രമായ ‘ആർഡിഎക്സ്’ന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

