കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ന്യൂമാഹിയിൽ സ്ഥിതി ചെയ്യുന്ന വെളിച്ചെണ്ണ മില്ലിൽ വൻ തീപിടുത്തമുണ്ടായി. രേണുക വെളിച്ചെണ്ണ മിൽ ഉൾപ്പെടുന്ന ഏകദേശം രണ്ടേക്കറോളം വരുന്ന പ്രദേശത്താണ് രാത്രി പത്തു മണിയോടെ അപകടം സംഭവിച്ചത്.
മില്ലിൽ വലിയ അളവിൽ വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നത് തീയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണമായി. അപകടത്തെ തുടർന്ന് നാലു നിലയോളം ഉയരത്തിലാണ് തീ ആളിപ്പടർന്നത്.
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേനയുടെ ഒൻപതു യൂണിറ്റുകൾ എത്തിയിട്ടുണ്ട്.
തീ നിയന്ത്രണവിധേയമാക്കാൻ സമീപ പ്രദേശങ്ങളിൽ നിന്നുള്ള കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളോടും സ്ഥലത്ത്യെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

