കോയമ്പത്തൂരിലെ വിവിധ ജ്വല്ലറികളിലേക്ക് സ്വർണാഭരണങ്ങൾ നിർമിച്ചു നൽകുന്ന ഒല്ലൂർ അഞ്ചേരി സ്വദേശി സുബീഷ്കുമാറിനെ യാത്രാമധ്യേ തടഞ്ഞുനിർത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കോട്ടയം അതിരമ്പുഴ സ്വദേശിയായ ഷംനാസ് (37), നീണ്ടൂർ സ്വദേശിയായ അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം ഏലൂരിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലത്തൂർ ഡിവൈഎസ്പി എ.ജെ.ജോൺസൺ, പൊലീസ് ഇൻസ്പെക്ടർ സോണി മത്തായി, സബ് ഇൻസ്പെക്ടർ എം.കെ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടപടികൾ സ്വീകരിച്ചത്.
മദ്യപിച്ചു വാഹനത്തിൽ ബഹളമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പാലാരിവട്ടം പൊലീസ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ആലത്തൂരിൽ നിന്ന് കാർ തട്ടിയെടുത്ത വിവരം പുറത്തുവന്നത്.
പാലാരിവട്ടം പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വരാപ്പുഴ സ്വദേശി അഖിൽ (35) മറ്റൊരു കേസിൽ ഉൾപ്പെട്ട് വരാപ്പുഴ പൊലീസിന്റെ പിടിയിലാകുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ദേശീയപാത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. രേഖകളില്ലാതെ കടത്തുന്ന ആഭരണങ്ങളും കുഴൽപണവും കൊണ്ടുപോകുന്നവരെ ലക്ഷ്യമിട്ട്, ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വാഹനം സഹിതം തട്ടിയെടുത്തു പണവും സ്വർണവും കവരുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നാണ് നിഗമനം.
കോയമ്പത്തൂർ മുതൽ പിന്തുടർന്നു തൃശൂരിലേക്ക് മടങ്ങുകയായിരുന്ന സുബീഷ്കുമാറിനെ കോയമ്പത്തൂർ മുതൽ രണ്ട് കാറുകളിലായി എത്തിയ എട്ടംഗ സംഘം പിന്തുടരുകയായിരുന്നു. ആലത്തൂർ ഇരട്ടക്കുളം സിഗ്നലിന് സമീപം വെച്ച് ആയുധങ്ങളുമായി എത്തിയ സംഘം വാഹനം തടഞ്ഞു.
തുടർന്ന് ചുറ്റിക ഉപയോഗിച്ച് കാർ തല്ലിപ്പൊളിക്കുന്നതിനിടയിൽ സുബീഷ്കുമാർ ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
കുഴൽമന്ദം പുതുക്കോട് എത്തിയപ്പോഴും വാഹനം തടയാൻ ശ്രമം നടന്നിരുന്നു. ആ സമയത്ത് വാഹനം വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പ്രതികളുടെ കാറിന്റെ മുൻഭാഗം തകരുകയുണ്ടായി.
അതിനുശേഷമാണ് ഇരട്ടക്കുളം സിഗ്നലിൽ വെച്ച് ആക്രമണം ഉണ്ടായത്. കാർ കണ്ടെത്തിയത് കൊണ്ടാഴിയിൽ തൃശൂരിൽ നിന്നും നിർമിച്ചു നൽകുന്ന ആഭരണങ്ങൾ കോയമ്പത്തൂരിൽ എത്തിക്കുമ്പോൾ തിരികെ പണിക്കൂലിയും അവിടേക്കുള്ള സ്വർണവുമമായി മടങ്ങുന്നത് പതിവായിരുന്നു.
ഈ വിവരം മനസ്സിലാക്കിയാണ് പ്രതികൾ കോയമ്പത്തൂർ മുതൽ പിന്തുടർന്നത്. എന്നാൽ സംഭവദിവസം സ്വർണവും വലിയ തുകയും കാറിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
രണ്ടോ മൂന്നോ ഗ്രാം വരുന്ന ചെറിയ ചില ആഭരണങ്ങൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. തട്ടിയെടുത്ത വാഹനം പിന്നീട് മായന്നൂർ കൊണ്ടാഴിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും ടോൾ പ്ലാസകളിലെ വിവരങ്ങളും പരിശോധിച്ചാണ് പ്രതികളുടെ വാഹനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
എറണാകുളത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുമ്പോൾ രണ്ട് വാഹനങ്ങളിലും നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും, പിന്തുടരുന്ന വേളയിൽ ഇവ മാറ്റിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട
സുബീഷ്കുമാർ അന്ന് രാത്രി തന്നെ ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി അബ്ദുൽ റഷീദിന്റെ കർശന നിർദേശപ്രകാശമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

