കോടഞ്ചേരി പഞ്ചായത്തും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള മൽസരങ്ങൾ പുരോഗമിക്കുന്നു. ചാംപ്യൻഷിപ്പിന്റെ ഭാഗമായി കോടഞ്ചേരിയിൽ ഇന്ന് പുരുഷ-വനിതാ വിഭാഗങ്ങളുടെ കയാക്കിങ് സ്ലാലോം മൽസരങ്ങളാണ് നടക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കയാക്കിങ് താരങ്ങളാണ് ഇത്തവണയും മൽസരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ടൂറിസം മേഖലയുടെ വളർച്ചയും കയാക്കിങ് ടൂറിസത്തിന്റെ സാധ്യതകളും മുൻനിർത്തി സംഘടിപ്പിച്ചിരിക്കുന്ന ഈ മേളയിലേക്ക് നിരവധി സന്ദർശകരാണ് എത്തിച്ചേരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

