റാന്നി ∙ പൊതുജനങ്ങൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കിയത്.
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഫൗണ്ടേഷനും തിരുവല്ല ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടിക്ക് സഹകരണം നൽകിയത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യുവജനസഖ്യം പ്രസിഡന്റ് റവ. ടി.എസ്.
തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റിജോ റോയി തോപ്പിൽ, സജു തോംസൺ, ജിബിൻ ജോയി (മാർക്കറ്റിങ് എക്സിക്യൂട്ടീവ് ശ്രീ അയ്യപ്പാ ഹോസ്പിറ്റൽ വടശ്ശേരിക്കര), ഡോ.
ടി.എം. അനിൽകുമാർ, ബിജിൻ എം.
വർഗീസ്, റോഹാൻ ഷിജു കുരുവിള, ഷാന്റോ വി. തോമസ് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

