ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ നിന്ന് മുൻ മന്ത്രിയും എൽഡിഎഫ് നേതാവുമായ ജി സുധാകരൻ പിന്മാറി. നഗരസഭയുടെ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കില്ല.
ചടങ്ങിൽ സിപിഐഎം പ്രതിഷേധം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ജി സുധാകരൻ ഒഴികെയുള്ള മറ്റ് എംഎൽഎമാർ ചടങ്ങിൽ പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങി.
പൊതുവേദികളിലെ അധിക്ഷേപ പരാമർശങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേരത്തെ അദ്ദേഹത്തിന് കർശന താക്കീത് നൽകിയിരുന്നു. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇത്തരത്തിലല്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്.
തന്റെ സമീപനം തിരുത്താൻ തയ്യാറായില്ലെങ്കിൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. നേതാക്കൾ നിരന്തരം കടന്നാക്രമിച്ചാൽ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും ജില്ലാ സെക്രട്ടറി ആർ […] മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

