സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് കർശന നടപടിയിലേക്ക്.
വ്യാജ വാർത്തയുമായി ബന്ധപ്പെട്ട് ഇന്ന് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ സൈബർ പൊലീസ് സംഘം പരിയാരത്തെ വസതിയിലെത്തി പി.കെ.
ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ.
കൃഷ്ണൻറെ ഭാര്യയെന്ന പേരിൽ പി.കെ. ശ്രീമതി ഫാമിലി പെൻഷൻ കൈപ്പറ്റിയെന്ന തരത്തിലുള്ള വ്യാജ വാർത്തകളാണ് ചില മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
കുന്നംകുളം എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്റെ ഭാര്യയുടെ പേരും പി.കെ.
ശ്രീമതി എന്നായിരുന്നുവെന്നും, ഇവർ 2020ൽ മരിക്കുന്നതുവരെ പെൻഷൻ വാങ്ങിയിരുന്നുവെന്നുമുള്ള വസ്തുത മറച്ചുവെച്ചാണ് സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ പേരിൽ വാർത്തകൾ നിർമ്മിച്ചത്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കുറ്റക്കാരായ സ്ഥാപനങ്ങൾക്കും വാർത്ത നൽകിയ വ്യക്തികൾക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ വാർത്തയിൽ നടപടി ഉണ്ടാകുന്നത് വരെ പിന്നോട്ടില്ലെന്ന് പി.കെ.
ശ്രീമതി പ്രതികരിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയത്തിൽ ഇടപെട്ടുവെന്നും, ഡിജിപി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടുവെന്നും അവർ അറിയിച്ചു.
ഉടൻ തന്നെ നിയമനടപടികൾ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും, വ്യാജ പ്രചാരണങ്ങൾ നടത്തിയവരോട് യാതൊരുവിധ വിട്ടവീഴ്ചയ്ക്കും തയ്യാറല്ലെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

