കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട് ഇന്ന് വ്യക്തമാകും. ഇതിന്റെ ഭാഗമായി സിജെപി പ്രതിനിധികളുമായി സർക്കാരിന്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും.
മന്ത്രി രാജി വെച്ചില്ലെങ്കിൽ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് തുടക്കമിടാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭങ്ങളെ അവഗണിച്ച് കേന്ദ്ര സർക്കാരും പാർട്ടിയും മന്ത്രിയെ സംരക്ഷിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകർ.
ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രൻക എന്നിവരുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു.
എന്നാൽ, ധർമേന്ദ്ര പ്രധാൻ്റെ രാജി എന്ന ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഈ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ അടുത്ത ലക്ഷ്യം പ്രധാനമന്ത്രിയായിരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം ഉൾപ്പെടെ പ്രഖ്യാപിച്ച് പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും യുവജന സംഘടനകളുടെ പ്രതിഷേധം തണുക്കില്ലെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപനത്തെ സോനം വാങ്ചുക്ക് അംഗീകരിച്ചിട്ടുണ്ടെങ്കിലും, സിജെപി തങ്ങളുടെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും വീണ്ടും പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്യുമെന്നും സിജെപി നേതാക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

