ശബരിമലയിലെ പുതിയ തന്ത്രിയുടെ നിയമനവുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഇന്ന് ഉണ്ടാകും.
ഇതിനായുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ പൂർണ്ണ യോഗ്യനാണെന്നാണ് ദേവസ്വം ബോർഡ് നിയോഗിച്ച പ്രത്യേക വിദഗ്ധസമിതിയുടെ കണ്ടെത്തൽ.
പ്രമുഖർ അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രികവിദ്യയിൽ മികച്ച പ്രാഗല്ഭ്യമുണ്ടെന്ന് ഔദ്യോഗികമായി വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിൽ ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുള്ള അദ്ദേഹം, തന്റെ പിതാവിനൊപ്പം ശബരിമല സന്നിധാനത്ത് കർമ്മങ്ങളിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും സമിതി ദേവസ്വം പ്രസിഡന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൂന്നംഗ വിദഗ്ധ സമിതി മുന്നോട്ടുവെച്ച ഈ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇന്നത്തെ ബോർഡ് യോഗം വിശദമായി ചർച്ച ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

