തിരുവനന്തപുരം: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലാണ് ജനിച്ചത്.വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് എസ്.സുകുമാരൻ പോറ്റിയെന്ന സുകുമാർ ജനിച്ചത്.
മനഃശാസ്ത്രം എന്ന മാസികയിൽ സുകുമാർ വരച്ച ‘ഡോ.മനശാസ്ത്രി’ എന്ന കാർട്ടൂൺ കോളം പ്രസിദ്ധമായിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനായ അദ്ദേഹം അതിന്റെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996-ൽ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി.
കവിത, കഥ, നോവൽ, നാടകം ഉൾപ്പെടെ അൻപതിൽപ്പരം പുസ്തകങ്ങളും സുകുമാർ രചിച്ചിട്ടുണ്ട്. സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ഹാസ്യ നോവലുകളാണ്.
ഹാസ്യ കഥാസമാഹാരങ്ങൾ, ഹാസ്യലേഖനസമാഹാരങ്ങൾ,ഹാസ്യനാടകങ്ങൾ തുടങ്ങി എല്ലാ മേഖല കളിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു കാർട്ടൂണിസ്റ്റ് സുകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]