കോഴിക്കോട് മഠത്തിൽ മുക്കിലെ അനശ്വര അങ്കണവാടി അടിച്ച് തകർത്ത് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. നെല്ലിക്കോട് മഠത്തിൽ മുക്ക് സ്വദേശിയായ വെങ്ങളത്ത് പ്രസൂൺ (36) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂലൈ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അങ്കണവാടി കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, അവിടത്തെ വാതിലുകളും ജനലുകളും പൂർണ്ണമായും അടിച്ചു തകർക്കുകയാണുണ്ടായത്.
കൂടാതെ, അങ്കണവാടിയുടെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഷീറ്റും ഇയാൾ തകർത്തിട്ടുണ്ട്. സ്ഥാപനത്തിലെ അങ്കണവാടി ടീച്ചർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

