ഓഫിസിനകത്തുകൂടി സ്കൂട്ടറിൽ ചീറിപ്പാഞ്ഞ കമ്പനിയുടമയെ കണ്ട് ജീവനക്കാർ ഞെട്ടി. സിഇഒയ്ക്ക് ഇത് എന്തുപറ്റി? ഇന്നലെവരെ ഒരു കുഴപ്പവും ഇല്ലാത്തയാളായിരുന്നു!
പക്ഷേ, മിനിറ്റുകൾക്കകം സർപ്രൈസ് പൊട്ടി; ജീവനക്കാർ ഹാപ്പി. ബെംഗളൂരു ആസ്ഥാനമായ നോ ബ്രോക്കർ എന്ന കമ്പനിയുടെ സിഇഒ അമിത് കുമാർ അഗർവാൾ ആണ് അതിരാവിലെ ജീവനക്കാരെ അമ്പരിപ്പിച്ചത്.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ ബിസിനസ് നേടിയതിന് ജീവനക്കാർക്ക് സമ്മാനം നൽകുന്നതിന്റെ ഭാഗമായാണ് അഗർവാൾ ‘പുതുപുത്തൻ സ്കൂട്ടറും’ ഓടിച്ചെത്തിയത്. ഏറ്റവും മികച്ച ജീവനക്കാരിൽ ഒരാൾക്ക് സ്കൂട്ടർ സമ്മാനിക്കുകയും ചെയ്തു.
എക്സിൽ അഗർവാൾ പങ്കുവച്ച ഇതിന്റെ വിഡിയോ വൈറലാണ്. ‘‘ഇന്നെനിക്ക് വലിയൊരു ജോലിയുണ്ട്, ഒരു സ്കൂട്ടി ഓടിക്കണം’’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് അഗർവാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്.
ഏറ്റവും മികച്ച ത്രൈമാസ പ്രകടനത്തിന്റെ ആഘോഷത്തിലാണ് ഇന്ന് മുഴുവൻ ടീം അംഗങ്ങളും. അവരെ നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.
അതിലൊന്നിന് അൽപം ‘ശക്തി’ കൂടുതലാണ്. ഒരു കാര്യം നേടിയെടുക്കാൻ ആളുകൾ അവരുടെ സമയവും ഊർജ്ജവും ഉപയോഗിക്കുമ്പോൾ അവർക്കുള്ള സമ്മാനവും സ്പെഷ്യലായിരിക്കണം.
ഈ സ്കൂട്ടിയല്ല ശരിക്കുള്ള സമ്മാനം. കമ്പനിയിലെ ഓരോ ടീം അംഗങ്ങളുടെയും മുഖത്ത് അഭിമാനവും സന്തോഷവും കാണുന്നതാണ് ശരിക്കുള്ള സമ്മാനം.
തുടക്കത്തിൽ അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യം കൈവരിക്കാൻ കമ്പനിയിലെ എല്ലാവരും ഒരുമിച്ചു നിന്നു. ഇത് ഒരാളുടെ മാത്രമോ ഒരു ടീമിന്റെ മാത്രമോ വിജയമല്ല.
കമ്പനിയിലെ എല്ലാവരുടേയുമാണ്. സെയിൽസ് ടീം ആവശ്യത്തിന് ഉപഭോക്താക്കളെ എത്തിച്ചു.
അവർക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കാൻ സർവീസ് ടീമുണ്ടായിരുന്നു. എല്ലാം സ്മൂത്തായി നടക്കുന്നുണ്ടെന്ന് പാർട്ണർ മാനേജ്മെന്റ് വിഭാഗവും ഉറപ്പാക്കിയെന്നും അദ്ദേഹം കുറിച്ചു.
നന്ദി പറയാൻ ഏറ്റവും നല്ല മാർഗം ഇങ്ങനെയുള്ള കുസൃതികളാണെന്നും അഗർവാൾ കൂട്ടിച്ചേർത്തു. ഗൂഗിൾ അടക്കമുള്ള വൻ നിക്ഷേപകരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് നോ ബ്രോക്കർ.
ഇടനിലക്കാരില്ലാതെ വീടുകളും വാണിജ്യ കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കാനും നൽകാനും സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണിത്. ഇതിനു പുറമെ പാക്കേഴ്സ് ആൻഡ് മൂവേഴ്സ്, ഹോം ഇന്റീരിയർ, ഹോം സർവീസ് തുടങ്ങിയ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.
2021ൽ യൂണികോൺ പദവി നേടി. 8 റൗണ്ടുകളിലായി 36.8 കോടി ഡോളർ (ഏകദേശം 3726 കോടി രൂപ) ഫണ്ടിങ് നേടി.
2023-24 സാമ്പത്തിക വർഷം 888 കോടി രൂപയായിരുന്നു വരുമാനം. I had a very important job that day.
Ride a Scooty. Our Packers & Movers team was celebrating their amazing quarter, and while there were plenty of rewards waiting to be handed out, one reward had a little more horsepower than the rest.
When people invest their time, effort…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

