ന്യൂഡൽഹി ∙ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ഇന്നലെ രാത്രി വൈകി നിയമിക്കപ്പെട്ട നരേഷ് പാൽ ഗാങ്വാർ മുൻപ് വിവാദത്തിലുൾപ്പെട്ട
ഐഎഎസ് ഉദ്യോഗസ്ഥൻ. 1994 ബാച്ച് രാജസ്ഥാൻ കേഡറിലെ ഉദ്യോഗസ്ഥനാണ് ഗാങ്വാർ.
ഗാങ്വാറിന്റെ അമ്മയും ഭാര്യയും മകനും കേന്ദ്രത്തിന്റെ കർഷക ക്ഷേമപദ്ധതി വഴി ജയ്പുരിലുള്ള ഭാസിങ്പുര ഗ്രാമത്തിലെ കുടുംബത്തിന്റെ കൃഷിയിടത്തിനായി കഴിഞ്ഞ 5 വർഷത്തിനിടെ സബ്സിഡി ഇനത്തിൽ 1.16 കോടി രൂപ കൈപ്പറ്റുകയായിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡിനാണ് പദ്ധതി നടത്തിപ്പു ചുമതല.
സ്കീമിനു കീഴിൽ അനുവദിക്കപ്പെട്ട പദ്ധതികളിൽ ഒരെണ്ണത്തെക്കുറിച്ചു മാത്രമാണ് ഗാങ്വാർ 2021–22 കാലത്തെ വാർഷിക സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നത്.
നരേഷ് പാൽ ഗാങ്വാറിനു പകരം സുശീൽകുമാർ ലോഹാനി ഫിഷറീസ്, മൃഗസംരക്ഷണ സെക്രട്ടറിയാകും. ഡി.താരയെ നഗരകാര്യ സെക്രട്ടറിയായും ചന്ദ്രഭൂഷൺ കുമാറിനെ തൊഴിൽ സെക്രട്ടറിയായും നിയമിച്ചു.
സുചിന്ദ്ര മിശ്രയാണ് പുതിയ ന്യൂനപക്ഷകാര്യ സെക്രട്ടറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

